Type Here to Get Search Results !

Bottom Ad

കാലവര്‍ഷം കനക്കുന്നു; കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


കേരളം (www.evisionnews.in): സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരുന്നു. ഇന്നും വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കും. കച്ചിനും സമീപപ്രദേശങ്ങള്‍ക്കം മുകളിലായി നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദവും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യുന മര്‍ദ്ദ പാത്തിയുമാണ് മഴ തുടരാന്‍ കാരണം.

Post a Comment

0 Comments

Top Post Ad

Below Post Ad