ന്യൂഡല്‍ഹി (www.evisionnews.in): 2016 മുതൽ 2020 വരെയുള്ള അഞ്ച് വർഷ കാലയളവിൽ രാജ്യത്ത് 24,134 പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. ഇതിൽ 212 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇക്കാര്യം അറിയിച്ചത്. 2016 മുതൽ 2020 വരെയുള്ള യുഎപിഎ കേസുകളുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 5,027 കേസുകളിലായി 24,134 പേരെയാണ് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്. ഇക്കാലയളവിൽ 212 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. 386 പേരെ കുറ്റവിമുക്തരാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 ൽ മാത്രം 796 കേസുകളിലായി 6,482 പേരെയാണ് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. 2020ൽ 80 പേർ ശിക്ഷിക്കപ്പെട്ടു. 116 പേരെ വെറുതെ വിട്ടു.
Post a Comment
0 Comments