പള്ളിക്കര (www.evisionnews.in): ശാഖാതലങ്ങളില്‍ സംഘടന പ്രവര്‍ത്തനം ശകതമാക്കുന്നതിന്റെ ഭാഗമായി യൂണിറ്റ് സംഗങ്ങള്‍ നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പുതുതായി രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ച വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ സംഗമം നടത്തും. വൈറ്റ്ഗാര്‍ഡ് കോര്‍ഡിനേറ്ററായി അന്‍വര്‍ ഗ്രീന്‍വാലി, തൂലികാ കോര്‍ഡിനേറ്ററായി നൂര്‍ മുഹമ്മദ്, സൈബര്‍ വിംഗ് കോര്‍ഡിനേറ്ററായി മുസ്തഫ ചേറ്റുക്കുണ്ട് എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് നൂര്‍ മുഹമ്മദ് പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ട്രഷറര്‍ നാസര്‍ ചേറ്റുക്കുണ്ട്, വൈസ് പ്രസിഡന്റ് ദാവൂദ് പള്ളിപ്പുഴ, അന്‍വര്‍ പള്ളിപ്പുഴ, മുസ്തഫ ചേറ്റുകുണ്ട്, സാദിഖ് പൂച്ചക്കാട്, ഫവാസ് തെക്കുപ്പുറം, ജനറല്‍ സെക്രട്ടറി സിറാജ് മഠം സംബന്ധിച്ചു.
Post a Comment
0 Comments