(www.evisionnews.in) മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. യാത്രക്കാരുടെയും വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും ശേഖരിച്ച് സംഘം അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ആദ്യശ്രമം. വിമാനയാത്ര തുടങ്ങിയ കണ്ണൂരിലെയും പ്രശ്‌നം നടന്ന തിരുവനന്തപുരത്തെയും പൊലീസുകാരടങ്ങിയ സംഘത്തിന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലാണ് നേതൃത്വം നല്‍കുക.
Post a Comment
0 Comments