കാസർകോട് (www.evisionnews.in): ഫാഷിസം, ഹിംസാത്മക പ്രതിരോധം മതനിരാസം എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന യുവ ജാഗ്രതാ റാലിക്ക് ഇന്ന് മുസ്ലിം ലീഗ് കാസർകോട് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത് രാവിലെ 9 മണിക്ക് പതാക ഉയർത്തി തുടക്കം കുറിക്കും. 3 മണിക്ക് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി തായലങ്ങാടിയിൽ സമാപിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യും. അബൂട്ടി മാസ്റ്റർ, ഇബ്രാഹിം പള്ളങ്കോട് പ്രഭാഷണം നടത്തും.
സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ. എം. അഷ്റഫ് എം. എൽ.എ, പി.എം.മുനീർ ഹാജി, മൂസാബി ചെർക്കള, മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, ട്രഷറർ മാഹിൻ കേളോട്ട്, മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അടക്കമുള്ള സംസ്ഥാന ജില്ല മണ്ഡലം നേതാക്കന്മാർ സംബന്ധിക്കുമെന്ന് വൈസ് പ്രസിഡണ്ട് നൗഫൽ തായൽ, ജനറൽ സെക്രട്ടറി ഹാരിസ് ബെദിര അറിയിച്ചു..
Post a Comment
0 Comments