Type Here to Get Search Results !

Bottom Ad

പള്ളങ്കോട്ടെ എം.ബി മുഹമ്മദ് മുസ്ലിയാര്‍ നിര്യാതനായി


പള്ളങ്കോട് (www.evisionnews.in): സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായ റഹ്മത്ത് നഗറില്‍ താമസിക്കുന്ന എം.ബി മുഹമ്മദ് മുസ്ലിയാര്‍ (63) നിര്യാതനായി. ദേലംപാടി, ആലൂര്‍, കൊറ്റുംബ, അട്ക്കത്ത്ബയല്‍, മായിപ്പാടി, മണ്ടക്കോല്‍, ദുഗ്ഗലടുക്ക, പഞ്ചത്തൊട്ടി, അഡ്ക്ക, പരപ്പ, പേരാല്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ പള്ളിയില്‍ സേവനം ചെയ്തിട്ടുണ്ട്. ആയിശയാണ് ഭാര്യ. മക്കള്‍ എസ്.കെ.എസ്.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി, ഫാതിമത്ത് സുഹ്‌റ, ഖദീജത്തുല്‍ ഖുബ്‌റ, ജമീലത്ത് താഹിറ, നഫീസത്തുല്‍ മിസ്രിയ. മരുമക്കള്‍: ഹനീഫ മാടന്നൂര്‍, ഹനീഫ കോയിപ്പാടി, ശാനവാസ് തിരുവനന്തപുരം, ഹാരിസ് മവ്വല്‍, സൈനബ പുളിങ്ങോം. ഇന്നു ഉച്ചക്ക് ഒരു മണിക്ക് പള്ളങ്കോട് മുഹ്യദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം.

Post a Comment

0 Comments

Top Post Ad

Below Post Ad