Type Here to Get Search Results !

Bottom Ad

ജാനകി വധം: രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ്


കാസര്‍കോട് (www.evisionnews.in): ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് വിധി. തടവിന് പുറമെ പ്രതികള്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴയടക്കണം. ഒന്നാം പ്രതി പുലിയന്നൂര്‍ ചീര്‍കുളം പുതിയ വീട്ടില്‍ വിശാഖ് (27), മൂന്നാം പ്രതി മക്ലികോട് അള്ളറാട് വീട്ടില്‍ അരുണ്‍ (30), എന്നിവരെയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 

മൂന്ന് പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ഥികളാണ് പ്രതികള്‍. 2017 നവംബര് 13നാണ് പുലിയന്നൂരിലെ റിട്ട അധ്യാപിക പി വി ജാനകി കൊല്ലപ്പെടുന്നത്. സംഭവം നടന്ന് നാലര വര്ഷങ്ങള്ക്ക് ശേഷമാണ് ഇപ്പോള്‍ കേസില്‍ വിധി വരുന്നത്. സ്വര്ണ്ണവും പണവും അപഹരിക്കാന് മൂന്നംഗ സംഘം കൊല നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

മുഖംമൂടി ധരിച്ച് കവര്ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്ത്താവ് കെ. കൃഷ്ണനെ ഗുരുരതരമായി വെട്ടി പരിക്കേല്പ്പിക്കുകയും ചെയ്തു. 17 പവന് സ്വര്ണ്ണവും 92,000 രൂപയും വീട്ടില്‍ നിന്നും മോഷ്ടിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad