കാസർകോട്: (www.evisionnews.com) നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. കാറിനകത്ത് ഉണ്ടായിരുന്ന മൂന്ന് യുവാക്കളെ പൊലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പൂച്ചക്കാട് പള്ളിക്ക് സമീപത്തെ കിണറിലാണ് കാര്‍ നിയന്ത്രം വിട്ട് മറിഞ്ഞത്. കാറില്‍ കുടുങ്ങിയവരെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Post a Comment
0 Comments