Type Here to Get Search Results !

Bottom Ad

മൂന്നു ദിവസം കനത്ത മഴ; കാസര്‍കോട് ഉള്‍പ്പടെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


കേരളം (www.evisionnews.in): സംസ്ഥാനത്ത് മൂന്നു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് ഓറഞ്ച് അലര്‍ട്ട്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും കേരളത്തിനും മുകളിലുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 21 വരെ കേരളത്തില്‍ മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad