കാസര്‍കോട് (www.evisionnews.in): സില്‍വര്‍ ലൈനിനെതിരെ യു.ഡി.എഫ് സംസ്ഥന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മെയ് 16ന് നടത്തുന്ന മേഖലാ പ്രചാരണ വാഹന ജാഥ വിജയിപ്പിക്കാന്‍ യു.ഡി.എഫ് ഉഭയകക്ഷി നേതാക്കന്മാരുടെ യോഗം തീരുമാനിച്ചു. 16ന് രാവിലെ 10 മണിക്ക് കാസര്‍കോടാണ് ജില്ലാതല ഉദ്ഘാടനം. ഉപ്പള 11.30 മണി, ഉദുമ 3 മണി, കാഞ്ഞങ്ങാട് 4 മണി, തൃക്കരിപ്പൂര്‍ 5 മണി പ്രകാരം നിയോജക മണ്ഡലം തലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും.
ചെയര്‍മാന്‍ സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ടി.ഇ അബ്ദുല്ല, കെ.പി കുഞ്ഞിക്കണ്ണന്‍, പി.കെ ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ഹക്കിം കുന്നില്‍, ഹരീഷ് ബി. നമ്പ്യാര്‍, പി. കരുണാകരന്‍, ജെറ്റോ ജോസഫ്, പി.പി അടിയോടി പ്രസംഗിച്ചു.
Post a Comment
0 Comments