Type Here to Get Search Results !

Bottom Ad

നന്ദിഗ്രാം ഒരു പാഠം: സില്‍വര്‍ ലൈനില്‍ മുന്നറിയിപ്പുമായി ബംഗാളിലെ സി.പി.എം നേതാക്കള്‍


കണ്ണൂര്‍ (www.evisionnews.in); സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പശ്ചിമബംഗാളില്‍ നിന്നുള്ള സിപിഎം നേതാക്കള്‍. ബംഗാളിലെ പാര്‍ട്ടിക്ക് തിരിച്ചടിയായ നന്ദിഗ്രാം, സിങ്കൂര്‍ സംഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. ജനകീയ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു. ഭൂപ്രശ്നങ്ങള്‍ വലിയ തിരിച്ചടിക്ക് കാരണമാകും. ജനങ്ങളെ പൂര്‍ണമായും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷമേ പദ്ധതി നടപ്പാക്കാവൂ. സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര ഘടകം കേരള ഘടകത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം. പദ്ധതിയില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച ആശങ്കകളും നില്‍നില്‍ക്കുന്നുണ്ട് അവയും പരിഹരിക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad