കോട്ടയം (www.evisionnews.in): കെ റെയില്‍ (സില്‍വര്‍ലൈന്‍) പദ്ധതിയല്ല, പകരം കെ-കാന്‍സര്‍ സെന്ററാണു തുടങ്ങേണ്ടതെന്ന് ആവശ്യപ്പെട്ട് സമൂഹിക മാധ്യമത്തില്‍ പൊന്‍കുന്നം സ്വദേശി സക്കറിയയുടെ കുറിപ്പ്. വെഡിങ്, ട്രാവല്‍ ഫൊട്ടോഗ്രഫറായ സക്കറിയ പൊന്‍കുന്നമാണു പോസ്റ്റ് ഇട്ടത്.
''മുഖ്യമന്ത്രിയെപ്പോലെ എല്ലാവര്‍ക്കും യുഎസിലെ മേയോ ക്ലിനിക്കില്‍ പോയി ചികിത്സിക്കാന്‍ കഴിയില്ല. എല്ലാവരുടെയും ജീവനു തുല്യവിലയാണ്. അതിനാല്‍ കൊച്ചിയില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രം തുടങ്ങണം. മുഖ്യമന്ത്രി ചികിത്സയ്ക്കായി പോകുമ്‌ബോള്‍ കാന്‍സര്‍ ചികിത്സാരംഗത്തെ പ്രമുഖനായ ഡോ. ഗംഗാധരനെക്കൂടി കൊണ്ടുപോയി മേയോ ക്ലിനിക്കിലെ സൗകര്യങ്ങള്‍ പഠിക്കണം. സില്‍വര്‍ലൈന്‍ പദ്ധതിക്കായി കണ്ടുവച്ചിരിക്കുന്ന തുകയില്‍ നിന്നു ചെറിയൊരു ഭാഗം ചെലവഴിച്ച് കൊച്ചിയില്‍ കാന്‍സര്‍ ചികിത്സാകേന്ദ്രം നിര്‍മിക്കണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും കൊച്ചിയിലേക്കു സില്‍വര്‍ലൈന്‍ ഇല്ലാതെത്തന്നെ എത്തിച്ചേരാന്‍ കഴിയും'' - കുറിപ്പില്‍ സക്കറിയ പറയുന്നു. 40 വര്‍ഷത്തിലധികമായി വെഡിങ്, ട്രാവല്‍ ഫൊട്ടോഗ്രഫറാണു സക്കറിയ.
'ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അടിമയല്ല. സാധാരണക്കാരനു തോന്നാവുന്ന ചിന്തകളാണു കുറിച്ചത്. ജനപ്രതിനിധികള്‍ ചികിത്സയ്ക്കായി വിദേശത്തു പോകുന്ന ചെലവില്‍ ഇവിടെ നല്ല ആശുപത്രികള്‍ പണിയാം.' - സക്കറിയ പൊന്‍കുന്നം
Post a Comment
0 Comments