കാസര്‍കോട് (www.evisionnews.in): 'സി.എച്ച് എന്ന പാഠപുസ്തകം' ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലം പരിധിയിലെ ലൈബ്രറികള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നല്‍കുന്ന സിഎച്ചിനെ കുറിച്ചുള്ള പുസ്തകങ്ങളില്‍ കാസര്‍കോട്് മുന്‍സിപ്പല്‍ ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വിഎം മുനീറിന്ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചെരങ്കൈ കൈമാറി.
വിവിധ ലൈബ്രറികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സിഎച്ചിനെ കുറിച്ചുള്ള ഒലീവ് ബുക്‌സ് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങള്‍ വീതമാണ് നല്‍കുന്നത്. കാസര്‍കോട് നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭാ കൗണ്‍സിലര്‍ ഖാലിദ് പച്ചക്കാട്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എംഎ നജീബ്, മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല്‍ തളങ്കര, ഖലീല്‍ കൊല്ലമ്പാടി, എകെ ഷാഫി, എപി ജാഫര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Post a Comment
0 Comments