മസ്‌കറ്റ് (www.evisionnews.in): ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റു മരിച്ചു. കോഴിക്കോട് കുറ്റ്യാടി ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി മൊയ്തീന്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സലാലയിലെ സാദായിലുള്ള ഖദീജാ പള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം. മൃതദേഹത്തിന് സമീപം തോക്കും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളിയില്‍ നമസ്‌കാരം നിര്‍ത്തി വെച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മറ്റു നടപടി ക്രമങ്ങള്‍ നടത്തി വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post a Comment
0 Comments