കേരളം (www.evisionnews.in): വയോധികന്റെ കയ്യില്‍ നിന്ന് പണം വാങ്ങി മദ്യത്തിനു പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ചുനല്‍കി കബളിപ്പിച്ചതായി പരാതി. വിദേശ മദ്യവില്‍പനശാലയ്ക്കു മുന്നില്‍ വരിനിന്ന വയോധികനെയാണ് സഹായിക്കാനെന്നപേരില്‍ തട്ടിപ്പിന് ഇരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7മണിക്കാണ് ആണു സംഭവം. കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. മദ്യവില്‍പനശാലയ്ക്കു മുന്നിലെ വരിയില്‍ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുത്തെത്തി ഒരാള്‍ മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞു. മൂന്ന് കുപ്പികള്‍ക്കായി 1200 രൂപ വാങ്ങി. പണം നല്‍കിയ ഉടന്‍ കുപ്പി കൈമാറി. പക്ഷെ താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് കട്ടന്‍ചായയാണെന്നു കണ്ടെത്തിയത്.
മദ്യത്തിനു പകരം കുപ്പിയില്‍ കട്ടന്‍ചായ; വയോധികനെ കബളിപ്പിച്ച് പണം തട്ടി
09:47:00
0
കേരളം (www.evisionnews.in): വയോധികന്റെ കയ്യില്‍ നിന്ന് പണം വാങ്ങി മദ്യത്തിനു പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ചുനല്‍കി കബളിപ്പിച്ചതായി പരാതി. വിദേശ മദ്യവില്‍പനശാലയ്ക്കു മുന്നില്‍ വരിനിന്ന വയോധികനെയാണ് സഹായിക്കാനെന്നപേരില്‍ തട്ടിപ്പിന് ഇരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7മണിക്കാണ് ആണു സംഭവം. കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. മദ്യവില്‍പനശാലയ്ക്കു മുന്നിലെ വരിയില്‍ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുത്തെത്തി ഒരാള്‍ മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞു. മൂന്ന് കുപ്പികള്‍ക്കായി 1200 രൂപ വാങ്ങി. പണം നല്‍കിയ ഉടന്‍ കുപ്പി കൈമാറി. പക്ഷെ താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് കട്ടന്‍ചായയാണെന്നു കണ്ടെത്തിയത്.
Post a Comment
0 Comments