കാസര്‍കോട് (www.evisionnews.in): 'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' എന്ന പ്രമേയത്തില്‍ മുസ്്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് കാമ്പയിന് ജില്ലയില്‍ തുടക്കമായി. റമസാന്‍ ഒന്നു മുതല്‍ 30 വരെ നടത്തുന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാടില്‍ നിന്ന് തുക സ്വീകരിച്ച് നിര്‍വഹിച്ചു.
പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍, മൂസ ബി. ചെര്‍ക്കള, ടി.എ മൂസ, എ.എം. കടവത്ത്, എം. അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി. ശാഫി, മാഹിന്‍ കേളോട്ട്, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, അഷ്റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്,അനസ്എതിര്‍ത്തോട്,എ. അഹമ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, അന്‍വര്‍ ചേരങ്കൈ, സലാം കന്യാപ്പാടി, ഖാദര്‍ അണങ്കൂര്‍, ഹനീഫ ടി.ആര്‍, എ.പി ഉമ്മര്‍, സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, കെ.എം ബഷീര്‍, അഡ്വ. വി.എം മുനീര്‍ പ്രസംഗിച്ചു.
Post a Comment
0 Comments