കാസര്‍കോട് (www.evisionnews.in): കെല്‍ ഇ.എം.എല്‍ എസ്.ടി.യു പ്രസിഡന്റായി എ. അബ്ദുല്‍ റഹ്മാനെയും വര്‍ക്കിംഗ് പ്രസിഡന്റായി കെ.പി മുഹമ്മദ് അഷ്‌റഫിനെയും തിരഞ്ഞെടുത്തു. കാസര്‍കോട് വി.പി ടവറില്‍ ചേര്‍ന്ന യൂണിയന്‍ ജനറല്‍ ബോഡി യോഗം എ. അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് ചടങ്ങ് എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടി.ഇ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് അഷ്‌റഫ് എടനീര്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ജില്ലാ പ്രസിഡന്റ്് എ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.
മറ്റുഭാരവാഹികള്‍: ടി.പി മുഹമ്മദ് അനീസ്, പി. കൃഷ്ണന്‍ (വൈസ്.പ്രസി), പി.എം അബ്ദുല്‍ റസാഖ് (ജന. സെക്ര), ബി.എസ് അബ്ദുല്ല, ബി.എ. മുഹമ്മദ് (സെക്ര), ടി. അബ്ദുല്‍ മുനീര്‍ (ട്രഷറര്‍).
Post a Comment
0 Comments