അസം (www.evisionnews.in) ഭാര്യയെ പ്രസവമുറിയില്‍ കയറ്റിയതിനെ തുടര്‍ന്ന് മദ്യപിക്കാനായി പോയ ഭര്‍ത്താവ് തന്റെ മകനെ ബാറിന് മുന്നില്‍ മറന്നുവെച്ച് മടങ്ങി. ചെങ്ങന്നൂരിലാണ് സംഭവം. അസം സ്വദേശിയായ തൊഴിലാളിയാണ് ബാറിന് മുന്നില്‍ മകനെ നിര്‍ത്തിയ കാര്യം മറന്ന് പോയത്.
ഭാര്യയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ പ്രസവ മുറിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മകനെയും കൂട്ടി ഇയാള്‍ ബാറിലേക്ക് പോകുകയായിരുന്നു. മദ്യപിച്ചതിന് ശേഷം മകന് ഒപ്പമുണ്ടായിരുന്നത് ഓര്‍ക്കാതെ ഇയാള്‍ ആശുപത്രിയിലേക്ക് തിരികെ പോയി. അവിടെ എത്തി ഭാര്യയെ കാണാന്‍ ചെന്നപ്പോഴാണ് മകന്‍ കൂടെ ഇല്ലെന്നുള്ള കാര്യം ഓര്‍ത്തത്.
Post a Comment
0 Comments