Type Here to Get Search Results !

Bottom Ad

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 33കാരന്‍ അറസ്റ്റില്‍


ആദൂര്‍ (www.evisionnews.in): ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. അഡൂര്‍ കളത്തില ശങ്കരനെ (33)യാണ് ആദൂര്‍ സി.ഐ എ. അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പീഡനത്തിനിരയായത്. അഞ്ചുവര്‍ഷം മുമ്പാണ് സംഭവം. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ ശങ്കരന്‍ തന്നെ ലൈംഗികപ ീഡനത്തിനിരയാക്കിയ വിവരം പെണ്‍കുട്ടി പുറത്തുവിടുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും വിശദമായ റിപ്പോര്‍ട്ട് ശേഖരിക്കുകയും ചെയ്തു. പിന്നീടാണ് കേസെടുക്കാന്‍ ആദൂര്‍ പൊലീസിന് ചൈല്‍ഡ് ലൈനിന് നിര്‍ദേശം നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ ശങ്കരനെ അഡൂര്‍ നാഗത്തുമൂലയില്‍ നിന്നാണ് പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad