Type Here to Get Search Results !

Bottom Ad

വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം ഹനിക്കുന്ന നടപടി അവസാനിപ്പിക്കണം: എം.എസ്.എഫ്


കുമ്പള (www.evisionnews.in): കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും സാധാരണ രീതിയില്‍ എത്താന്‍ തുടങ്ങിയതോടൊപ്പം തന്നെ ബസ് ജീവനക്കാരുടെ വിദ്യാര്‍ഥികള്‍ക്ക് മേലുള്ള അക്രമവും പഴയതുപോലെ തന്നെ തുടരുകയും ചെയ്യുന്നുണ്ട്. സ്റ്റുഡന്‍സ് ടിക്കറ്റ് തുക സ്വീകരിക്കാതിരിക്കുക അതിനുപകരം കൂടുതല്‍ പണം ആവശ്യപ്പെടുക സ്റ്റുഡന്റ് ടിക്കറ്റില്‍ കയറുന്നവരെ പൊരിവെയിലത്ത് പോലും പുറത്തുനിര്‍ത്തി വിദ്യാര്‍ഥി അവകാശങ്ങള്‍ക്ക് മേല്‍കൈകടത്തുക എന്നീ കാര്യങ്ങള്‍ സജീവമാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ പരാതികള്‍ മുന്‍നിര്‍ത്തി തന്നെ വിദ്യാര്‍ഥി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവിധ കാര്യങ്ങള്‍ക്കും എം.എസ്.എഫ് മുന്നില്‍ തന്നെ ഉണ്ടാകും.

മേല്‍പറഞ്ഞ വിദ്യാര്‍ഥികളുടെ യാത്ര പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതുവരെ ശക്തമായ പ്രഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ആരിക്കാടി, മണ്ഡലം ട്രഷറര്‍ ജംഷീര്‍ മൊഗ്രാല്‍ പഞ്ചായത്ത് ഭാരവാഹികളായ മുര്‍ഷിദ് മൊഗ്രാല്‍, നാഫി ബംബ്രാണ, റാസിഖ് മൈമ്മൂന്‍ നഗര്‍, യാഷിഫ് ബംബ്രാണ, ആബിദ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad