മലപ്പുറം (www.evisionnews.in): പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ പുതിയ അധ്യക്ഷന്‍. ഇന്ന് ചേര്‍ന്ന് ഉന്നതാധികാര യോഗത്തിന് ശേഷം അഖിലേന്ത്യ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഹൈദരലി തങ്ങളുടെ രോഗാവസ്ഥയില്‍ സ്വാദിഖലി തങ്ങള്‍ തന്നെയായിരുന്നു പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നത്. മുസ്ലിം ലീഗിന്റെ നാലാമത്തെ പ്രസിഡന്റാണ് സ്വാദിഖലി തങ്ങള്‍. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമാണ് പുതിയ ആളെ പ്രഖ്യാപിച്ചിരിക്കുന്നത്.
Post a Comment
0 Comments