Type Here to Get Search Results !

Bottom Ad

ഹിജാബ് നിഷേധിക്കാന്‍ ആര്‍ക്കാണ് അധികാരം: ബൃന്ദ കാരാട്ട്

Uploading: 353892 of 353892 bytes uploaded.

ന്യൂദല്‍ഹി (www.evisionnews.in): ഹിജാബിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം മുസ്‌ലിം പെണ്‍കുട്ടികളെ ആക്രമിക്കല്‍ മാത്രമല്ല അവരുടെ പഠിക്കാനുള്ള ഭരണഘടനാ അവകാശത്തെ ഇല്ലാതാക്കലും കൂടിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കാന്‍ ആര്‍ക്കാണ് അധികാരമെന്നും അവര്‍ ചോദിച്ചു. ദേശാഭിമാനി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.

‘സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കാന്‍ ആര്‍ക്കാണ് അധികാരം. എന്തുകൊണ്ടാണ് ആണുങ്ങള്‍ തലപ്പാവ് ധരിച്ച് സ്‌കൂളിലോ കോളേജിലോ വരരുതെന്ന് പറയാത്തത്. സ്ത്രീയുടെയും പുരുഷന്റെയും വിഷയത്തില്‍ ഇരട്ടനിലപാടാണ് ഭരണക്കാര്‍ക്ക്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. പ്രധാനമന്ത്രിയുടെ നിശ്ശബ്ദത ക്രിമിനലുകളെ ന്യായീകരിക്കുന്നതാണ്. 

തല മറയ്ക്കുന്ന സ്‌കാര്‍ഫ് മാത്രമാണ് ഹിജാബ്. ബുര്‍ഖയല്ല. തെറ്റിദ്ധാരണ പരത്തുകയാണിവിടെ. ഹിജാബിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം മുസ്‌ലിം പെണ്‍കുട്ടികളെ ആക്രമിക്കല്‍ മാത്രമല്ല, അവരുടെ പഠിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കലുമാണ്. കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കയാണ്,’ ബൃന്ദ കാരാട്ട് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad