Type Here to Get Search Results !

Bottom Ad

മുളിയാറില്‍ ജനവാസ കേന്ദ്രത്തില്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീമന്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു


കാസര്‍കോട് (www.evisionnews.in): ജില്ലയിലെ അന്‍പതാമത്തെ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. ധനേഷ്‌കുമാറിന്റെ നേത്വത്തത്തില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ ഇന്ന് പുലര്‍ച്ചെ മുളിയാര്‍ പഞ്ചായത്തിലെ നുസ്രത്ത്‌നഗറില്‍ വെച്ച് വനം-വന്യജീവി വകുപ്പ് ഷൂട്ടര്‍ ബി. അബ്ദുള്‍ ഗഫൂറാണ് വെടിവെച്ചത്. ജില്ലയില്‍ ഇതുവരെ കൊല്ലപ്പെട്ട കാട്ടു പന്നികളുടെ എണ്ണം അന്‍പതായി. ഒരു റൗണ്ട് വെടി വെച്ചപ്പോള്‍ പന്നി ഷൂട്ടര്‍ക്ക് നേരെ തിരിയുകയും അക്രമിക്കാന്‍ മുതിരുകയും തന്ത്രപൂര്‍വ്വമായ നീക്കത്തിലൂടെ, ഉടന്‍ വീണ്ടും വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. കാട്ടുപന്നിക്ക് രണ്ടരക്വിന്റല്‍ തൂക്കംവരുമെന്ന് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. റെയ്ഞ്ച് ഓഫീസര്‍ സോളമന്‍ ജോര്‍ജ്, ഫോറസ്റ്റ് ഓഫീസര്‍മ്മാരായ എന്‍.വി സത്യല്‍, കെ. ജയകുമാര്‍, എം.പിരാജു, ബീറ്റ്ഓഫീസര്‍ കമറുന്നിസ്സ, ഗോഗുല്‍ ദാസ്ആര്‍ ആര്‍.ട്ടി അംഗങ്ങളായ അബുല്ലക്കുഞ്ഞി കുളത്തൂര്‍, സനല്‍, ലൈജു, രാജന്‍, വിജയന്‍, ലോഹി, സുധീഷ്, നിവേദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.







Post a Comment

0 Comments

Top Post Ad

Below Post Ad