
ദേശീയം (www.evisionnews.in): അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ഉച്ചയോടെ ഫലസൂചനകള്‍ വ്യക്തമാകും. യുപിയിലെ 403 സീറ്റുകളിലെയും ഫലം വൈകിട്ടോടെ ലഭ്യമാകും. മറ്റിടങ്ങളില്‍ ഉച്ചയോടെ ഫലം വരുമെന്നാണ് കരുതുന്നത്.
ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ബി.ജെ.പി 100 സീറ്റില്‍ ലീഡ് ചെയ്യുന്നു. സമാജ്‌വാദി പാര്‍ട്ടി 45 ഇടത്ത് ലീഡ് ചെയ്യുന്നു. എക്‌സിറ്റ് പോളുകളെല്ലാം ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച പ്രഖ്യാപിക്കുകയാണ്. എന്നാല്‍ 1989ന് ശേഷം തുടര്‍ച്ചയായ രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. യോഗി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് ചരിത്രമാകും.
Post a Comment
0 Comments