Type Here to Get Search Results !

Bottom Ad

റഷ്യന്‍ മാധ്യമങ്ങളുടെ പരസ്യവരുമാനം നിര്‍ത്തിവെച്ച് യൂട്യൂബും ഫേസ് ബുക്കും


ദേശീയം (www.evisionnews.in): റഷ്യയിലെ യുട്യൂബ് ചാനലുകള്‍ക്ക് വരുമാനം നല്‍കുന്നത് നിര്‍ത്തിവെച്ച് യുട്യൂബ്. റഷ്യയിലെ പ്രമുഖ ടെലിവിഷന്‍ നെറ്റ് വര്‍ക്കായ റഷ്യ ടുഡെയുടേത് അടക്കം റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്ലാ ചാനലുകളുടെയും പരസ്യ വരുമാനം നിര്‍ത്തലാക്കുകയാണ് എന്ന് യൂട്യൂബ് വക്താവ് ഫര്‍ഷാദ് ഷാട്‌ലൂ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് നടപടി.

റഷ്യയിലെ 26 യൂട്യൂബ് ചാനലുകളില്‍ നിന്ന് 32 മില്യണ്‍ വരെ വരുമാനം ലഭിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റഷ്യയിലെ യൂട്യൂബ് ചാനലുകളുടെ വരുമാനം നിര്‍ത്തലാക്കണം എന്ന് ഉക്രൈന്‍ മന്ത്രി മൈകലോ ഫെഡറോവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad