Type Here to Get Search Results !

Bottom Ad

യുഎഇ പാടലടുക്ക പ്രീമിയര്‍ ലീഗ്: ബ്ലൂ ഡ്രാഗണ്‍ എംഎസ്ടി ജേതാക്കളായി


ദുബായ് (www.evisionnews.in): യുഎഇ 50-മത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് യുഎഇ പാടലടുക്ക പ്രവാസി കൂട്ടായ്മ അബു ഹൈല്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ ബ്ലൂ ഡ്രാഗണ്‍ എംഎസ്ടി ജേതാക്കളായി. ഫൈനലില്‍ മോയിസ് ഫൈറ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണു പരാജയപ്പെടുത്തിയത്. ഫാമിലി മീറ്റും സ്‌നേഹ സംഗമവും ഉള്‍പ്പെട്ട പ്രവാസി കൂട്ടായ്മ ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്്ഘാടനം നിര്‍വഹിച്ചു.

ട്രഷറര്‍ ഹനീഫ് ടി ആര്‍ സംഗമത്തിന് സ്‌നേഹ സന്ദേശം അറിയിച്ചു. അഡ്വ. ഇബ്രാഹിം ഖലീല്‍, ഇബ്രാഹിം ബേരികെ, ഫൈസല്‍ മുഹ്സിന്‍, ഡോക്ടര്‍ ഇസ്മായില്‍ മൊഗ്രാല്‍, റൗഫ് കെജിഎന്‍ ഉദുമ, സലിം മൊഗ്രാല്‍, യൂസുഫ് ഷേണി, ഫാറൂഖ് മാസ്റ്റര്‍ ഷിറിയ, അഷ്റഫ് മാസ്റ്റര്‍ (കരാട്ടെ), ഹനീഫ് കട്ടക്കാല്‍, സൈഫുദ്ദിന്‍ മൊഗ്രാല്‍, ജംഷീദ് അടുക്ക, സിദ്ദിഖ് കയ്യാര്‍, ഷംസീര്‍ ചെമ്മു അരിമല, ബഷീര്‍ പേരാല്‍ കണ്ണൂര്‍, മുഹമ്മദ് അലി പൂരണം നെല്ലിക്കുന്ന്, നൗഷാദ് കറാമ, സത്താര്‍ മുഗുറോഡ് കറാമ, ടി എം മുഹമ്മദ് കുഞ്ഞി പാടലട്ക, സിയാദ് മുഗു റോഡ്, ശാഹുല്‍ സഅദി കൊടിയമ്മ, അച്ചു ഷേണി, ഹാരിസ് ബദിയടുക്ക, ഫസല്‍ ബംബ്രാണ, ശെറു അറന്തോട്, ഷംസുദ്ദീന്‍ മൊഗ്രാല്‍, ഹാരിസ് മുട്ടം, ഹസന്‍ ബസരി ഉറുമി, ജാഫര്‍ നീര്‍ച്ചാല്‍, ശഫീഖ് നീര്‍ച്ചാല്‍, ഉബൈദ് ബ്ലാര്‍ക്കോട്, മുഹമ്മദ് കുഞ്ഞി പാടലട്ക, ജാശിര്‍ കുമ്പള, സനാഫ് ചെടേക്കാല്‍, ഹനീഫ് കളനാട്, ആഷിഫ് ചെങ്കള, അബു മഞ്ചത്തടുക്ക സംബന്ധിച്ചു. അസ്‌കര്‍ മുഗു, അര്‍ഷാദ് മാടത്തട്ക്ക, അര്‍ഷാദ് കന്യപ്പാടി, അര്‍ഷാദ് ബാപ്പാലിപ്പൊനം, റാസിഖ് മൊഗ്രാല്‍, എന്നിവര്‍ കളിനിയന്ത്രിച്ചു. ഫൈസല്‍ പട്ടേല്‍, താത്തു തല്‍ഹത് ടിഫാ എന്നിവര്‍ ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. അമീര്‍ പാടലട്ക, ഹൈദര്‍ പാടലട്ക, നൗഫല്‍ നീര്‍ച്ചാല്‍, ഷഫീഖ് പാടലട്ക, അന്‍വര്‍ പാടലട്ക സ്‌നേഹ സംഗമത്തിന് നേതൃത്വം നല്‍കി. ഷംസു മാസ്റ്റര്‍ സ്വാഗതവും സലാം പാടലട്ക നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad