കാസര്‍കോട് (www.evisionnews.in): മഹാകവി ടി ഉബൈദിന്റെ പേരില്‍ മാപ്പിള കലാ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് റൗഫ് ബാവിക്കര അഭിപ്രായപ്പെട്ടു. പുതിയ തലമുറയ്ക്ക് മാപ്പിള കലകളുടെ പ്രാധാന്യം മനസിലാക്കാന്‍ ഇത് പോലെയുള്ള പഠന കേന്ദ്രങ്ങള്‍ അനിവാര്യമാണെന്നും, മാപ്പിള കലകളുടെ പ്രചാരകരാവാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇശല്‍ കൂട്ടം സംഘടിപ്പിച്ച മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, ചടങ്ങില്‍ മാപ്പിള കലാ അക്കാദമി ജനറല്‍ സെക്രട്ടറി കബീര്‍ ചെര്‍ക്കളം മുഖ്യാതിഥിയായിരുന്നു. എംഎ നജീബ് അധ്യക്ഷത വഹിച്ചു. മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് ഹുദവി, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, ത്വല്‍ഹത് അന്‍സാര്‍ കമ്പാര്‍, ആബിദ് വകീല്‍, സമദ് മൗലവി സംബന്ധിച്ചു.
Post a Comment
0 Comments