കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍പേഴ്‌സനും 1995 മുതല്‍ 25 വര്‍ഷക്കാലം നഗരസഭ കൗണ്‍സിലറുമായിരുന്ന ബീഫാത്തിമ ഇബ്രാഹിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തി പ്രചാരണം. സംഭവത്തില്‍ അണങ്കൂര്‍ സ്വദേശി മുഹമ്മദ് ഖത്തറിനെതിരെ പോലീസില്‍ പരാതി നല്‍കി. ഒന്നര വര്‍ഷത്തോളമായി ഇയാള്‍ നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെയും കവലകളിലും മറ്റു പൊതുയിടങ്ങളിലും അസഭ്യവാക്കുകള്‍ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി. പൊതുഇടങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റാത്ത വളരെ മോശമായ വാക്കുകളാണ് പ്രയോഗിക്കുന്നത്. വനിതാ സുരക്ഷ ഇടത് സര്‍ക്കാരിന്റെ പ്രകടനം പത്രികയിലെ വാഗ്ധാനം സ്വന്തം മുന്നണിയിലെ പ്രവര്‍ത്തകര്‍ തന്നെ ലംഘിക്കുകയാണ്. ഒരു വനിതാ പ്രവര്‍ത്തകയെ സംബന്ധിച്ചിടത്തോളം മാനസികമായി വളരെ ഏറെ വേദനിപ്പിക്കുന്നതാണെന്നും സമൂഹത്തിലും കുടുംബത്തിനിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഏറെ അവഹേളിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. മുഹമ്മദിനെതിരെ നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷനിലും ബിഫാത്തിമ ഇബ്രാഹിം പരാതി നല്‍കി.
കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍പേഴ്‌സണനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തി പ്രചാരണം: പോലീസില്‍ പരാതി നല്‍കി
11:39:00
0
കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍പേഴ്‌സനും 1995 മുതല്‍ 25 വര്‍ഷക്കാലം നഗരസഭ കൗണ്‍സിലറുമായിരുന്ന ബീഫാത്തിമ ഇബ്രാഹിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തി പ്രചാരണം. സംഭവത്തില്‍ അണങ്കൂര്‍ സ്വദേശി മുഹമ്മദ് ഖത്തറിനെതിരെ പോലീസില്‍ പരാതി നല്‍കി. ഒന്നര വര്‍ഷത്തോളമായി ഇയാള്‍ നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെയും കവലകളിലും മറ്റു പൊതുയിടങ്ങളിലും അസഭ്യവാക്കുകള്‍ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി. പൊതുഇടങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റാത്ത വളരെ മോശമായ വാക്കുകളാണ് പ്രയോഗിക്കുന്നത്. വനിതാ സുരക്ഷ ഇടത് സര്‍ക്കാരിന്റെ പ്രകടനം പത്രികയിലെ വാഗ്ധാനം സ്വന്തം മുന്നണിയിലെ പ്രവര്‍ത്തകര്‍ തന്നെ ലംഘിക്കുകയാണ്. ഒരു വനിതാ പ്രവര്‍ത്തകയെ സംബന്ധിച്ചിടത്തോളം മാനസികമായി വളരെ ഏറെ വേദനിപ്പിക്കുന്നതാണെന്നും സമൂഹത്തിലും കുടുംബത്തിനിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഏറെ അവഹേളിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. മുഹമ്മദിനെതിരെ നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷനിലും ബിഫാത്തിമ ഇബ്രാഹിം പരാതി നല്‍കി.
Post a Comment
0 Comments