Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണി നയപ്രഖ്യാപനം: കേന്ദ്രത്തിന് വിമര്‍ശനം


കേരളം (www.evisionnews.in): പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് കാലത്തെ പ്രവര്‍ത്തങ്ങള്‍ അടക്കമുള്ള നേട്ടങ്ങള്‍ പറഞ്ഞു. അതേസമയം കേന്ദത്തിനെതിരെ നയപ്രഖ്യാപനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതായി പ്രസംഗത്തില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് കേന്ദ്രത്തിന് സഹായിക്കാന്‍ ബാധ്യതയുണ്ട്. കെ റെയില്‍ പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ്. സില്‍വര്‍ലൈന്‍ സില്‍വര്‍ലൈന്‍ സാമ്പത്തിക ഉണര്‍വുണ്ടാക്കും. യാത്രാ സൗകര്യവും വേഗവും വര്‍ദ്ധിക്കും.തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതായും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad