കേരളം (www.evisionnews.in): വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുലര്‍ച്ചെ സംസ്ഥാനത്ത് തിരിച്ചെത്തി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മടങ്ങി എത്തിയിരിക്കുന്നത്. മൂന്നാഴ്ചയായി അമേരിക്ക, യുഎഇ എന്നിവിടങ്ങളില്‍ ആയിരുന്നു അദ്ദേഹം.
ലോകായുക്ത വിഷയത്തിലും സര്‍ക്കാരിന് എതിരെയുള്ള പുതിയ ആരോപണങ്ങളിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും. സര്‍വീസിലിരിക്കുമ്പോള്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതിയതില്‍ ശിവശങ്കറിനെതിരെ നടപടി എടുക്കണോ എന്ന വിഷയവും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നേക്കും. സര്‍ക്കാരിന്റെ അനുവാദമില്ലാതെ പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ച ശിവശങ്കറിന്റെ പ്രവര്‍ത്തിയില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
Post a Comment
0 Comments