Type Here to Get Search Results !

Bottom Ad

ഗാര്‍ഹിക- ലൈംഗീക പീഡനം ഇനി സി.പി.എമ്മില്‍ അച്ചടക്കലംഘനം; ഭരണഘടന ഭേദഗതിക്കൊരുങ്ങി പാര്‍ട്ടി


കേരളം (www.evisionnews.in): ഭരണഘടനാ ഭേദഗതിക്കൊരുങ്ങി സി.പി.ഐ.എം. ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്ക ലംഘനമായി രേഖപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. അച്ചടക്ക ലംഘനത്തിനൊപ്പം ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും എഴുതി ചേര്‍ക്കും. മുന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ അച്ചടക്ക ലംഘനം പരിഗണിക്കുന്ന സ്ഥലത്ത് എന്തെല്ലാം പുതുതായി എഴുതിചേര്‍ക്കണം എന്നുള്ള കാര്യത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സി.പി.എം അച്ചടക്ക ലംഘനത്തെ കുറിച്ച് 19-ാം വകുപ്പിലാണ് പറയുന്നത്. ഇതിലാണ് പുതിയ നിര്‍ദേശങ്ങള്‍ എഴുതിചേര്‍ക്കാന്‍ തീരുമാനിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad