Type Here to Get Search Results !

Bottom Ad

ഹിജാബിന് ഇടക്കാല അനുമതിയില്ല, തല്‍സ്ഥിതി തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി


കര്‍ണാടക (www.evisionnews.in): ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയാന്‍ മാറ്റിവെച്ചു. നിലവില്‍ അടച്ച കോളേജുകള്‍ തുറക്കണം. ഹിജാബ് ധരിക്കാന്‍ കോടതി അനുമതി നല്‍കിയില്ല. ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ ഹിജാബ് ധരിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുണ്ടാകുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ആരും സ്‌കൂളുകളില്‍ വരരുതെന്നും സമാധാനമാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി. കേസില്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെയാണ് ഉഡുപ്പിയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഹാജരായത്. കുന്ദാപുര കോളേജിലെ മുസ്ലിം പെണ്‍കുട്ടികക്ക് വേണ്ടി ദേവദത്ത് കാമത്തും ഹാജരായി. വിദ്യാഭ്യാസത്തിനുള്ള അവകാശമാണ് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ തേടുന്നത്. ഹിജാബ് ധരിക്കുന്നത് അവരുടെ ആചാരത്തിന്റെ ഭാഗമാണ്. അതിനാല്‍ അവര്‍ക്ക് സ്‌കൂളിലും പ്രവേശനം അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad