Type Here to Get Search Results !

Bottom Ad

വാവാസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു: വെന്റിലേറ്ററില്‍ നിന്ന് മാറ്റും


കോട്ടയം (www.evisionnews.in): പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വാവാസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയേക്കും. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍ തന്നെ തുടരുന്നു. ഡോക്ടര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ശരീരത്തിലേറ്റ വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസം നീലംപേരൂര്‍ വെച്ചായിരുന്നു വാവാ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad