കാസര്‍കോട് (www.evisionnews.in): ബൈക്കുമായി ഒറ്റയ്ക്ക് ഭാരതപര്യടനത്തിനൊരുങ്ങി കാസര്‍കോട് നിന്നൊരു 21 കാരി യുവതി. കുമ്പള സ്വദേശിനിയായ അമൃത ജോഷിയാണ് 50 ദിവസം കൊണ്ട് 14 സംസ്ഥാനങ്ങളിലൂടെ ബൈക്ക് റൈഡിനൊരുങ്ങുന്നത്. വെള്ളിയാഴ്ച രാത്രി കോഴിക്കോട് നിന്നാണ് യാത്ര പുറപ്പെടുക.
12,000 കിലോമീറ്ററോളം കെടിഎം ബൈക്കില്‍ റൈഡ് നടത്താനാണ് പ്ലാന്‍. കേരള, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഓഡീഷ, വെസ്റ്റ് ബംഗാള്‍, സിക്കിം., അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, നാഗാലാന്റ്, മിസോറാം, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളാണ് 50 ദിവസം കൊണ്ട് അമൃത പര്യടനം നടത്തുന്നത്. അനുമതി കിട്ടുകയാണെങ്കില്‍ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലും റൈഡില്‍ ഉള്‍പ്പെടുത്തും. ഇന്ത്യയില്‍ തന്നെ പ്രശസ്തമായ വ്യുമെന്‍സ് ക്ലബിന്റെ സ്‌പോണ്‍സറായാണ് യാത്ര. ഒന്നരലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതായി അമൃത പറഞ്ഞു.
നേരത്തെ ഏഴംഗ സംഘത്തോടൊപ്പം കേരള, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ ബൈക്ക് യാത്ര ചെയ്തിരുന്നു. ചെറുതിലേ മനസില്‍ ഉദിച്ച ആഗ്രഹമായിരുന്നു മേഘാലയയിലേക്കുള്ള യാത്ര. പല കാരണങ്ങളാല്‍ നടന്നില്ല. പോളിമര്‍ സയന്‍സ് ആന്റ് ടെക്നോളജി പൂര്‍ത്തിയാക്കിയ അമൃത നിലവില്‍ ഹോംബേക്കര്‍ ആയി ജോലി ചെയ്യുന്നു. കുമ്പളയിലെ അശോക് ജോഷിയുടെയും അന്നപൂര്‍ണ ജോഷിയുടെയും മകളാണ്.
Post a Comment
0 Comments