കാസര്‍കോട് (www.evisionnews.in): കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഉയര്‍ന്ന ടിപിആര്‍ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കും. ജില്ലയില്‍ എല്ലാ തരത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക, മത സാമൂദായിക പൊതു പരിപാടികളിലും വിവാഹ മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി അന്‍പത് പേരായി പരിമിതപ്പെടുത്തി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവായി.
കഴിഞ്ഞ മൂന്നു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ കൂടുതലുള്ള ജില്ലകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ജനുവരി 15, 16, 17 തിയതികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 23 ശതമാനമാണ്. അതിനാല്‍ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 26, 30, 34 പ്രകാരമാണ് ജില്ലാ കളക്ടര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടേണ്ടതാണ്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്ലാ ചടങ്ങുകളും യോഗങ്ങളും പരിപാടികളും ഓണ്‍ലൈനില്‍ മാത്രം നടത്തേണ്ടതാണ്.
പനിയും രോഗ ലക്ഷണങ്ങളുള്ളവരും പുറത്തിറങ്ങരുത്
പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. എല്ലാ പരിപാടികളിലും മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനും സംഘാടകര്‍ ജാഗ്രത പാലിക്കണം. പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവര്‍ ഒരിക്കലും മാസ്‌ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങള്‍:
അജാനൂര്‍, ബേഡഡുക്ക, ചെറുവത്തൂര്‍, ദേലംപാടി, കാറഡുക്ക, കയ്യൂര്‍ചീമേനി, കോടോം ബേളൂര്‍, കുറ്റിക്കോല്‍, മഡിക്കൈ, മംഗല്‍പാടി, മുളിയാര്‍, നിലേശ്വരം, പിലിക്കോട്, തൃക്കരിപ്പൂര്‍
Post a Comment
0 Comments