കാസര്‍ക്കോട് (www.evisionnews.in): കാമ്പസുകള്‍ ക്രിയാത്മക ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദിയാകണമെന്നും വിദ്യാഭ്യാസം രാജ്യപുരോഗതിക്കും സമൂഹ നന്മക്കും ഉപയോഗപ്പെടുത്തണമെന്നും മഞ്ചേശ്വരം എം.എല്‍.എ എകെഎം അഷ്‌റഫ്. എസ്‌കെഎസ്എസ്എഫ് കാമ്പസ് വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് കാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ മത്സര പരീക്ഷകളെ അഭിമുഖീകരിക്കണം. വ്യക്തമായ ലക്ഷ്യവും ലക്ഷ്യബോധവും ഉണ്ടാവണം. വിശാല വീക്ഷണങ്ങളും കാഴച പാടുകളുള്ളവര്‍ക്കെ ഉന്നതങ്ങള്‍ കീഴടക്കാന്‍ സാധിക്കുവെന്നും നീതിബോധമാണ് ഫലപ്രാപ്തിയുടെ അടയാളമെന്നും അദ്ദേഹം സൂചിപ്പിച്ചു.കാമ്പസുകളില്‍ ധാര്‍മിക ബോധമുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തി കൊണ്ട് വരുന്നതില്‍ എസ് കെ എസ് എസ് എഫ് ചെയ്യുന്ന സേവനം അഭിനന്ദനാര്‍ഹമാണന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു,
ജില്ലാ ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി പടന്ന മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍ മുഖ്യാാതിഥിയായി, എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് കാമ്പസ് കാള്‍ സന്ദേശം കൈമാറി
മാതൃകാ സംഘാടകന്‍ എന്ന വിഷയത്തെ ആസ്പദമാക്കി അന്‍വര്‍ അലി ഹുദവിയും കാമ്പസുകളിലെ നമ്മുടെ ഇടംഎന്ന വിഷയത്തെ ആസ്പദമാക്കി മുഹമ്മദ് യാസര്‍ വാഫിയും നമ്മുടെ സംഘടന എന്ന വിഷയത്തെ ആസ്പദമാക്കി മുഷ്താഖ് ദാരിമിയും ക്ലാസിന് നേത്യത്വം നല്‍കി.
കാമ്പസ് വിംഗ് സംസ്ഥാന ജനറല്‍ കണ്‍വീര്‍ ബാസിത്ത് മുസ്ലിയരങ്ങാടി, ദേശിയ കമ്മിറ്റി കോഡിനേറ്റല്‍ മുനീര്‍ മോങ്ങം, സംസ്ഥാന വൈസ് ചെയര്‍മാന്‍ ബിലാല്‍ ആരിക്കാടി ചര്‍ച്ചക്ക നേത്യത്യം നല്‍കി. ജില്ല ഭാരവാഹികളായ, വര്‍ക്കിംങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, വൈസ് പ്രസിഡന്റ് മൂസ നിസാമി, സെക്രട്ടറിമാരായ പി.എച്ച് അസ്ഹരി, ഹാരിസ് റഹ്മാനി തൊട്ടി, കബീര്‍ഫൈസി പെരിങ്കടി, ജംഷീര്‍ കടവത്ത്, അജാസ് കുന്നില്‍, ശംസുദ്ദീന്‍ വാഫി നീലേശ്വരം, റാഹില്‍ മൌക്കൂട്, റിഷാദ് കുന്നില്‍, ജാബിറലി മൈമൂന്‍ നഗര്‍, ഹാഷിര്‍ മൊയ്തീന്‍, താജുദ്ധീന്‍ അറന്തോട്, സജീര്‍ ബെദിര പ്രസംഗിച്ചു. ജില്ലാ ജനറല്‍ കണ്‍വീനര്‍ യാസീന്‍ പളളിക്കര സ്വാഗതവും ചെയര്‍മാന്‍ ശാനിദ് പടന്ന നന്ദിയും പറഞ്ഞു.
Post a Comment
0 Comments