Type Here to Get Search Results !

Bottom Ad

പൊതു ചടങ്ങുകളില്‍ 50 പേര്‍ മാത്രം; സ്‌കൂളുകള്‍ അടയ്ക്കില്ല, രാത്രി കര്‍ഫ്യുവുമില്ല


(www.evisionnews.in) കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍. പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം ശക്തമാക്കും. സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വിവാഹ, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. രാത്രികാല കര്‍ഫ്യുവും വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കാനും നിര്‍ദ്ദേശം നല്‍കും. സ്‌കൂളുകള്‍ അടയ്ക്കില്ല. ക്ലാസുകള്‍ നിലവിലേതു പോലെ തന്നെ തുടരും.

രോഗനിരക്ക് ഇനിയും ഉയര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനെ കുറിച്ച് അടുത്ത അവലോകനയോഗത്തില്‍ തീരുമാനം എടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് ഇന്ന് യോഗം ചേര്‍ന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad