മംഗളൂരു (www.evisionnews.in): കര്‍ണാടകയിലെ നര്‍ഗുണ്ടയില്‍ സമീര്‍ ശഹാപൂര്‍ എന്ന 19കാരന്റെ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ബജ്റംഗ് ദള്‍ നേതാവ് ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. ബജ്റംഗ്ദള്‍ നേതാവും കോണ്‍ട്രാക്ടറുമായ സഞ്ജു നല്‍വാഡെ, മല്ലികാര്‍ജുന്‍ എന്ന ഗുണ്ഡ്യ മുത്തപ്പ, ചന്നു ചന്ദ്രശേഖര്‍ അക്കി എന്ന ചന്നബസപ്പ, സക്രപ്പ ഹനുമന്തപ്പ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രിയാണ് ബൈക്കില്‍ വീട്ടിലേക്ക് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന സമീറിനെ വഴിയില്‍ തടഞ്ഞു ആക്രമിക്കുകയും മാരകായുധങ്ങള്‍ കൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയോടെ സമീര്‍ മരണപ്പെടുകയായിരുന്നു. ശംസീറും ചികിത്സയിലാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അഞ്ച് ദിവസം മുമ്പ് നര്‍ഗുണ്ടില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം തുടങ്ങിയത്.
Post a Comment
0 Comments