കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജ് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ കനത്ത പ്രതിരോധം തീര്‍ത്ത് എം.എസ്.എഫ് മുന്നണി. ശക്തമായ പോരാട്ടമാണ് ജില്ലയിലെ മുഴുവന്‍ കോളജുകളിലും എം.എസ്.എഫിന്റെ സാരഥികള്‍ കാഴ്ചവെച്ചത്. ഷറഫ് കോളജില്‍ പതിനെട്ടാം വര്‍ഷവും മുഴുവന്‍ സീറ്റിലും എംഎസ്എഫ് വിജയിച്ചു. ചെയര്‍മാനായി മുഹമ്മദ് സിയാദ്, വൈസ് ചെയര്‍പേര്‍സണായി ഖദീജത്ത് നിദാ ഇപി, സെക്രട്ടറി ജുമാന പിപി, യുയുസി മുസ്താഖ് അലി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി എം മുഹമ്മദ്, ജനറല്‍ ക്യാപ്റ്റന്‍ എന്‍. വാസിഫ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
തൃക്കരിപ്പൂര്‍ ടാസ്‌ക് കോളജില്‍ എംഎസ്എഫ് ചരിത്രം ആവര്‍ത്തിച്ചു. എംകെ മുഷ്‌റഫ (ചെയര്‍മാന്‍), നാജില അബദുല്‍ ഖഫൂര്‍ (വൈസ് ചെയര്‍പേര്‍സണ്‍), കാര്‍ത്തിക് ദിവാര്‍ പികെ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഫിറോസ് (യുയുസി), റിഥിന്‍ എന്‍കെ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), മുഷ്‌റിഫ മുജീബ് (ജോ. സെക്രട്ടറി), സജ്ജാദ് (ജന. കാപ്റ്റന്‍) എന്നിവര്‍ വിജയിച്ചു.
കുമ്പള ഐഎച്ച്ആര്‍ഡിയിലും യുഡിഎസ് എഫിനും നെഹ്‌റു കോളജില്‍ എംഎസ്എഫ് ഒറ്റയ്ക്ക് മത്സരിച്ച് മികച്ച മുന്നേറ്റം നടത്തി. കുമ്പള ഐഎച്ച്ആര്‍ഡി കോളജില്‍ ബി.എ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അഹമ്മദ് സിനാന്‍ എതിരില്ലാതെ വിജയിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജില്‍ ടിടിഎം ഡിപ്പാര്‍ട്ടമെന്റില്‍ ഹസന്‍ നവാഫ് വിജയിച്ചു.
വിജയികളെ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ട്രഷറര്‍ അസറുദ്ധീന്‍ മണിയനോടി, ജാബിര്‍ തങ്കയം, സയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍, മര്‍സൂഖ് റഹ്്മാന്‍, സാജിദ് പയ്യങ്കി, എംഎ നാസിര്‍ കൈതക്കാട്, മുസവ്വിര്‍ കക്കുന്നം, ഷാനിദ് പടന്ന, മുഹമ്മദ് ഹക്കീം, ശരീഫ് കോട്ടപ്പുറം അഭിനന്ദിച്ചു.
Post a Comment
0 Comments