Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഉടന്‍: ഉറപ്പു ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ


കാസര്‍കോട് (www.evisionnews.in): ബദിയടുക്ക ഉക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. ജനുവരി മൂന്നു മുതല്‍ ഒ.പി. വിഭാഗം ആരംഭിച്ചതോടെ ജില്ലയുടെ നാനാ ഭാഗങ്ങളില്‍ നിന്നും രോഗികള്‍ മെഡിക്കല്‍ കോളജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

യാത്രാ ക്ലേശമാണ് അവര്‍ അഭിമുഖീക്കുന്ന വലിയ പ്രശ്‌നം. നിലവില്‍ രാവിലെ 6.30നും ഒമ്പതിനുമിടയില്‍ മൂന്നു കെ.എസ്.ആര്‍.ടി.സി ബസുകള്‍ മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നു എന്നതല്ലാതെ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് ബസ് സര്‍വീസുകളില്ല. കാഞ്ഞങ്ങാട്, മഞ്ചേശ്വരം മേഖലകളില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ആരംഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇപ്പാള്‍ തന്നെ ദിവസം നൂറോളം ആളുകള്‍ ഒ.പിയില്‍ എത്തുന്നുണ്ട്. ഇനിയും കൂടുതല്‍ രോഗികള്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ഒ.പിയില്‍ എത്തിച്ചേരും. അവര്‍ക്ക് വേണ്ടി കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കേണ്ടതിന്റെ ആവശ്യകത ഗതാഗത വകുപ്പ് മന്ത്രിയുടെയും കെ.എസ്.ആര്‍.ടി.സി എം.ഡി.യുടെയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് എം.എല്‍.എക്ക് അനുകൂലമായ മറുപടി ലഭിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad