ബോവിക്കാനം (www.evisionnews.in): മുന്‍കാമികളുടെ പാരമ്പര്യം നിലനിര്‍ത്തുകയാണ് സമസ്തയുടെ ലക്ഷ്യമെന്ന് സമസ്ത പ്രസിഡന്റ്് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. എസ്.വൈ.എസ് കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തനം ശക്തവും ശാസ്ത്രീയവും സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന മൂന്നാംഘട്ട കര്‍മ പദ്ധതി ഫോക്കസ്-22 പ്രഖ്യാപനം ചെര്‍ക്കള മേഖലയിലെ ബോവിക്കാനം ടൗണില്‍ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു തങ്ങള്‍.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു.എം അബ്ദു റഹിമാന്‍ മൗലവി ഫോക്കസ്-22 പ്രഖ്യാപനം നടത്തി. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മുഖ്യപ്രഭാഷണവും സ്വാഗത സംഘം ചെയര്‍മാന്‍ എ.ബി.ശാഫി പൊവ്വല്‍ ആമുഖ പ്രഭാഷണവും നടത്തി. കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം പദ്ധതി വിശദീകരണം നടത്തി. ഉപാദ്ധ്യക്ഷന്‍ സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്് സി.കെ.കെ മാണിയൂര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹാശിം ദാരിമി ദേലംപാടി, ലത്തീഫ് മൗലവി ചെര്‍ക്കള, ഇബ്രാഹിം ഹാജി കുണിയ, സുബൈര്‍ ദാരിമി,
മുസ്തഫ ദാരിമി അടിവാരം, സി.എം മൊയ്തു മൗലവി ചെര്‍ക്കള, കെ.ബി മുഹമ്മദ് കുഞ്ഞി, ഫോറയിന്‍ മുഹമ്മദ് ആലൂര്‍, എം.എ.എച്ച് മഹമൂദ്, സലാം നഈമി, ഹമീദ് ഫൈസി പൊവ്വല്‍, ബി. മൂസ ഹാജി, അഷ്‌റഫ് ഇംദാദി ബോവിക്കാനം, എ.ബി കലാം പൊവ്വല്‍, മൊയ്തു ബാവാഞ്ഞി, മന്‍സൂര്‍ മല്ലത്ത് സംബന്ധിച്ചു.
Post a Comment
0 Comments