കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരത്തിലെ പുലിക്കുന്ന് ടൗണ്‍ഹാള്‍- നഗരസഭ ഓഫീസ് റോഡ് ഇനി മുതല്‍ വണ്‍ വേ. കാസര്‍കോട് എല്‍ഐസി ഓഫിസിനോടു ചേര്‍ന്ന റോഡിലൂടെ പുലിക്കുന്ന് ടൗണ്‍ഹാള്‍, അതിഥി മന്ദിരം, നഗരസഭ കോണ്‍ഫറന്‍സ് ഹാള്‍, തെരുവത്ത് എന്നിവിടങ്ങളിലേക്കായി പോകുന്ന റോഡും കാസര്‍കോട് ഗവ. സ്‌കൂള്‍, നഗരസഭ കാര്യാലയം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിലുമാണ് വണ്‍ വേ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്.
എല്‍ഐസി ഓഫിസിനോടു ചേര്‍ന്ന റോഡിലൂടെ കടന്നുപോയ വാഹനങ്ങളുടെ തിരിച്ചുള്ള യാത്ര കാസര്‍കോട് നഗരസഭ കാര്യാലയത്തിന് മുന്നിലൂടെ ഗവ. സ്‌കൂളിനു ചേര്‍ന്നുള്ള റോഡിലൂടെയാകണം. ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി നഗരസഭ ട്രാഫിക് അഡൈ്വസറി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടതെന്ന് നഗരസഭ ചെയര്‍മാന്‍ വി.എം മുനീര്‍ പറഞ്ഞു.
പിഎസ്‌സി ഓഫിസിനോടും ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിനോടു ചേര്‍ന്നുള്ള റോഡില്‍ മുകള്‍ ഭാഗത്തേക്കുള്ള വാഹന യാത്ര നേരത്തെ നിരോധിച്ച് സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. പുലിക്കുന്ന് റോഡ് വണ്‍വേ ആയതോടെ പരിഷ്‌കാരം പൂര്‍ണമായി നടപ്പാക്കും. അതിഥിമന്ദിരം, പുലിക്കുന്നിലെ ആശുപത്രി, ടൗണ്‍ഹാള്‍, പൊതുമരാമത്ത് വകുപ്പ് കോംപ്ലക്‌സ്, ആരാധാനാലയങ്ങള്‍ എന്നിവിടങ്ങളിലേക്കായി നൂറുകണക്കിനു വാഹനങ്ങളാണു ഇതുവഴി പോവുകയും തിരിച്ചുവരികയും ചെയ്യുന്നത്. എന്നാല്‍ ഇരുഭാഗങ്ങളിലേക്കായി വാഹനം പോകുന്നത് ഗതാഗത കുരുക്കിനു കാരണമായിരുന്നു. ഇതേ തുടര്‍ന്നാണു രണ്ടുറോഡുകളും വണ്‍ വേ ആക്കിയത്. ട്രാഫിക് ജംക്ഷന്‍, എംജി റോഡ് മത്സ്യമാര്‍ക്കറ്റ്, ഐസി ഭണ്ഡാരി റോഡ്, കെഎസ്ആര്‍ടിസി കെപിആര്‍ റാവു റോഡ്, പഴയ ബസ് സ്റ്റാന്റ് ക്രോസ് റോഡ് എന്നിവിടങ്ങളാണു നഗരത്തില്‍ വണ്‍വേ നിയന്ത്രണമുള്ളത്.
പുലിക്കുന്ന് ടൗണ്‍ഹാളിലേക്ക് പോകുന്ന റോഡ്്, 2. തിരിച്ചുവരവിനുള്ള ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിനോടു ചേര്‍ന്ന റോഡ്
Post a Comment
0 Comments