കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ കോവിഡ് പ്രതിദിന പോസിറ്റീവ് കേസുകള്‍ കൂടുന്നു. മാസങ്ങളായി നൂറിന് താഴെയായിരുന്ന പ്രതിദിന കേസുകള്‍ രണ്ടാം ദിവസവും നൂറു കടന്നു. ഒമിക്രോണ്‍ കേസുകളും നാലായി. ഇന്നലെ മാത്രം 147 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. ശനിയാഴ്ച 150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നിലവില്‍ പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 724 ആയി. ഇതുവരെ 144,473 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 142,477 പേര്‍ നെഗറ്റീവായി. കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 840.
ഒമിക്രോണ്‍ കേസുകളും കൂടുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ജില്ലയില്‍ ആദ്യ കേസ് സ്ഥിരീകരിച്ചത്. ഏറ്റവുമൊടുവില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ 52കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ രണ്ടിന് ഗള്‍ഫില്‍ നിന്ന് വന്നതായിരുന്നു. കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മധൂര്‍, ബദിയടുക്ക, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയികളിലാണ് കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളം വഴി എത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
വീടുകളില്‍ 4591പേരും സ്ഥാപനങ്ങളില 350 പേരുമുള്‍പ്പെടെജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4941 പേരാണ്. പുതിയതായി 664പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 1883സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 400 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.
ഒമിക്രോണ്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ജാഗ്രതാ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. പുതിയ വകഭേദം പടരുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments