ദേശീയം (www.evisionnews.in): രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. 15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്കാണ് ഇന്ന് മുതല്‍ വാക്സിന്‍ ലഭിക്കുക. കോവിന്‍ പോര്‍ട്ടല്‍ വഴി 7 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കോവിന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന് പുറമെ സ്‌പോട് രജിസ്‌ട്രേഷനും നടത്താം. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്‌സിനാണ് കൗമാരക്കാര്‍ക്ക് നല്‍കുക. വാക്‌സിനേഷന് ശേഷം ഇവരെ പ്രത്യേകം നിരീക്ഷിക്കും. നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസായാണ് വാക്സിന്‍ നല്‍കുക.
കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കൗമാരക്കാരുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന്‍ സ്ഥലം, വാക്സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും.
Post a Comment
0 Comments