കേരളം (www.evisionnews.in): സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് മാത്രമായി മന്ത്രി വേണമെന്ന് ആവശ്യമുന്നയിച്ച് സി.പി.എം. പ്രതിനിധികള്‍. ഇടുക്കി ജില്ലാസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നു. പൊലീസിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ് ഇവരെ കണ്ടെത്തണം. പോലീസ് സംഘടനാ സംവിധാനം കാര്യക്ഷമമാക്കണം എന്നും ഇതിനായാ പാര്‍ട്ടി ഇടപെടണമെന്നും ചില പ്രതിനിധികള്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പോലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ നല്ലപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്നു. ഇത് പരിഹരിക്കാന്‍ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണം. പോലീസില്‍ അഴിച്ചുപണിയും വേണം. ഇന്റലിജന്‍സ് സംവിധാനം പരാജയമാണ്. പോലീസിലെ ഒരുവിഭാഗം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടരെ കണ്ടെത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പൊലീസിന് വീഴ്ച പറ്റിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനത്തില്‍ പറഞ്ഞു.
Post a Comment
0 Comments