(www.evisionnews.in) മധ്യപ്രദേശിലെ ഇൻഡോർ ദെപാൽപൂരിൽ വീട്ടമ്മയുടെ കഴുത്തറുത്ത് കവർച്ച നടത്തി. വീട്ടിലെത്തിയ മോഷ്ടാവിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ കൊലപാതകം. കൊല്ലപ്പെട്ട ദഖാബായ് ജെയിൻ ( 55) സംഭവസമയത്ത് വീട്ടിൽ തനിച്ചായിരുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷം 25000 രൂപയും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്തു. പലചരക്ക് കടനടത്തുന്ന ഭർത്താവ് ശാന്തിലാൽ ജെയിൻ രാത്രി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ചനിലയിൽ കാണുന്നത്.
മോഷണം മാത്രം ലക്ഷ്യമിട്ടാണ് അക്രമി വീട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രാഥമിക അന്വേഷണങ്ങളിൽ നിന്നും പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷ്ടാവുമായി മൽപിടുത്തം നടന്നതിന്റെ പരിക്കുകൾ വീട്ടമ്മയുടെ ദേഹത്തുണ്ടായിരുന്നു. മോഷ്ടാവിനെ തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ പരിക്കുകളാണ് ഇത്. ഇതിനിടയിൽ മോഷ്ടാവ് ഇവരുടെ കഴുത്ത് മുറിച്ച് രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Post a Comment
0 Comments