Type Here to Get Search Results !

Bottom Ad

സി.പി.എം കോവിഡ് ഭീകരത അവസാനിപ്പിക്കണം: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.in): കോവിഡ് അതിവ്യാപനംമൂലം ജനങ്ങളാകെ അന്ധാളിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടി ജില്ലാ ഭരണകൂടം എടുത്ത തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി പാര്‍ട്ടി സമ്മേനത്തിന്റെ പേരില്‍ ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുന്ന ഭരണകൂട ഭീകരത സി.പി.എം. അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്‍കൂട്ടി നിശ്ചയിച്ച പാര്‍ട്ടി സമ്മേളനങ്ങളും പ്രക്ഷോഭങ്ങളും മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും യു.ഡി.എഫും മാറ്റി വെച്ചിട്ടും ജില്ലാ ഭരണകൂടത്തെ സമ്മര്‍ദ്ധത്തിലാക്കി പാര്‍ട്ടി സമ്മേളനം നടത്തി കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്ന നിലപാട് ജനങ്ങളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്. രോഗവ്യാപന നിരക്ക് 60 ശതമാനത്തിലധികമുള്ള മടിക്കൈയില്‍ സമ്മേളനം നടത്താനുള്ള വാശി ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.

സി.പി.എം.സമ്മേളനങ്ങള്‍ നടന്ന ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സമ്മേളനം ബാക്കിയുള്ള ജില്ലകളില്‍ ഇളവുകള്‍ നല്‍കുകയും ചെയ്യുന്നത് ഇട്ടത്താപ്പും ജനദ്രോഹവുമാണ്. ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ച് തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കരുതെന്നും കോവിഡ് വ്യാപനം തടയുന്നതിനും ജനങ്ങളുടെ ദുരിതങ്ങള്‍ അകറ്റുന്നതിനും നടപടികള്‍ ഉണ്ടാവണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad