കൊല്ലം (www.evisionnews.in): കൊട്ടിയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണനല്ലൂര്‍ വെളിച്ചിക്കാല സാലു ഹൗസില്‍ ജാസ്മിന്‍ (40) ആണ് കൊല്ലപ്പെട്ടത്. അവശനിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് ഷൈജുഖാനെ (45) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷമാണ് ഷൈജു ഭാര്യയെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉച്ചയോടെ കുട്ടികള്‍ എഴുന്നേറ്റപ്പോഴാണ് ഇവര്‍ ബോധം കെട്ട് കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരകുന്നു. ജാസ്മിനെ കിടപ്പുമുറിയില്‍ മരിച്ചനിലയിലും ഭര്‍ത്താവിനെ അവശനിലയിലുമാണ് കണ്ടെത്തിയത്. ജാസ്മിന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ആയിരുന്നു. കയ്യില്‍ മുറിവേറ്റ പാടും, കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടുകളും ഉണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അമിതമായി ഗുളികള്‍ കഴിച്ച് നിലയിലാണ് ഷൈജുവിനെ മീയണ്ണൂരിലെ അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post a Comment
0 Comments