Type Here to Get Search Results !

Bottom Ad

മാസ്‌ക് ഇടാത്തവര്‍ക്ക് റോഡിലിറങ്ങി മാസ്‌ക് നല്‍കി മുഖ്യമന്ത്രി സ്റ്റാലിന്‍


ദേശീയം (www.evisionnews.in): കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാസ്‌കിടാതെ റോഡിലിറങ്ങിയവര്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മാസ്‌ക് വിതരണം ചെയ്തു. ചെന്നൈ നഗരത്തിലിറങ്ങി മുഖ്യമന്ത്രി മാസ്‌ക് വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ദൃശ്യങ്ങള്‍ മുഖ്യമന്ത്രി സ്റ്റാലിനും ട്വീറ്റ് ചെയ്തു. 'ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ക്യാമ്പ് ഓഫിസിലേക്ക് പോകുന്ന വഴിയാണ് പൊതുസ്ഥലത്ത് നിരവധി പേര്‍ മാസ്‌കില്ലാതെ നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അവര്‍ക്ക് മാസ്‌ക് നല്‍കി. എല്ലാവരും ദയവ് ചെയ്ത് മാസ്‌ക് ധരിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുക'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad