വിദേശം (www.evisionnews.in): അജ്മാന്‍ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അജ്മാന്‍ കെഎംസിസി ഹാളില്‍ ആരോഗ്യ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡാനന്തര കാലത്തെ ആരോഗ്യ പ്രശ്‌നങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ അജ്മാന്‍ അല്‍ സോറ മെഡിക്കല്‍ സെന്ററിലെ ഇന്റെണല്‍ സ്‌പെഷ്യലിസ്‌ററ് ഡോ. അബ്ദുല്ല അഹ്മദ് ക്ലാസിന് നേതൃത്വം നല്‍കി. മഹമൂദ് മദനി മൗലവി പ്രാര്‍ഥന നടത്തി,
അജ്മാന്‍ കെഎംസിസി സംസ്ഥാന ട്രഷറര്‍ സിഎച്ച് സ്വാലിഹ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പള്ളങ്കോട് അധ്യക്ഷത വഹിച്ചു, കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അഷ്റഫ് നീര്‍ച്ചാല്‍, സംസ്ഥാന കെഎംസിസി സെക്രട്ടറി ഇബ്രാഹിം കുട്ടി, മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഉദുമ, ട്രഷറര്‍ ഫൈസല്‍ കുന്നുപാറ സംസാരിച്ചു. ക്ലാസിന് ശേഷം നടന്ന സെഷനില്‍ വിവിധ രോഗ സംബന്ധമായ സദസിലെ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഡോക്ടര്‍ പറഞ്ഞു.
Post a Comment
0 Comments